ബെംഗളൂരുവിൽ ഉള്ളിവില കുതിച്ചുയരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഉള്ളിവില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഉള്ളിവിലയിൽ വർധനയുണ്ടായത്. കിലോയ്ക്ക് 65 രൂപയാണ് നിലവിൽ വിപണിയിൽ ഉള്ളിവില. രണ്ടാഴ്ചയ്ക്ക് മുമ്പ് വരെ കിലോയ്ക്ക് 42 രൂപയായിരുന്നു വിപണിയിലെ വില.
ഡൽഹി അടക്കമുള്ള രാജ്യത്തെ മിക്ക വൻകിട വിപണികളിൽ ഉള്ളിവിലയിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനമാണ് ഉയർന്നത്. ഡൽഹിയിൽ ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 70 രൂപ കടന്നു.
കേരളത്തില്‍ വില 80 കടന്നു. വില വന്‍തോതില്‍ ഉയര്‍ന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് ആണ് താളംതെറ്റുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വില കുതിച്ചത് കേന്ദ്ര സര്‍ക്കാരിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.
പുതിയ ഖാരിഫ് വിളകള്‍ മാര്‍ക്കറ്റിലെത്തും വരെ വില കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഡിസംബര്‍ പകുതിയായാല്‍ മാത്രമേ വില കുറയൂവെന്നാണ് വിലയിരുത്തൽ.
വില കൂടുമെന്ന് കണ്ടതിനെ തുടര്‍ന്ന് ഉള്ളി കയറ്റുമതിക്ക് കേന്ദ്രം നേരത്തെ 40 ശതമാനം തീരുവ ചുമത്തിയെങ്കിലും വില പിടിച്ചുനിര്‍ത്താനായില്ല. കരുതല്‍ശേഖരം വിപണിയിലിറക്കി വിലനിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്.
മഴ കുറവായതിനാല്‍ പല മേഖലകളിലും ഉല്‍പ്പാദനം പകുതിയിലധികം കുറഞ്ഞതാണ് വിലക്കയറ്റത്തിനുള്ള കാരണമായി കണക്കാക്കുന്നത്. നേരത്തെ തക്കാളി വില കുതിച്ചുയര്‍ന്നത് ജനങ്ങളെ ഏറെ വലച്ചിരുന്നു. ഇതിനു പുറകെയാണ് ഇപ്പോൾ ഉള്ളിവിലയിലും വർധനയുണ്ടായിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.