സംസ്ഥാനത്തെ ട്രെയിനുകൾ വൈകുന്നു എന്ന ആരോപണം നിഷേധിച്ച് റെയിൽവേ

വന്ദേ ഭാരത് മൂലം മറ്റ് ട്രെയിനുകള്‍ വൈകുന്നുവെന്ന ആരോപണം നിഷേധിച്ച് റെയില്‍വേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. ട്രെയിനുകള്‍ വൈകിയതിന് മറ്റ് കാരണങ്ങള്‍ ഉണ്ട്. കനത്ത മഴയും കൊച്ചുവേളി പിറ്റ് ലൈനില്‍ വെള്ളം കയറിയതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി. തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം-നാഗര്‍കോവില്‍ സെക്ഷനുകളില്‍ മണ്ണിടിച്ചിലുണ്ടായതും ട്രെയിനുകള്‍ വൈകുന്നത് കാരണമായതായി റെയില്‍വേ വിശദീകരിച്ചു. ഒക്ടോബർ മാസത്തിൽ മഴകാരണം ട്രെയിനുകൾ വൈകുന്നത് പതിവാനെന്നും റെയിൽവേ പറയുന്നു.
തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യാത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിക്കുന്നു. വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകിയാണ് വേണാട് പുറപ്പെടുന്നത്. എന്നാൽ ഷൊർണൂരിൽ പഴയ സമയത്തു തന്നെയാണ് എത്തുന്നത്. ആലപ്പുഴ വഴി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് വേണ്ടി എറണാകുളം-ആമ്പലപ്പുഴ സിംഗിൾ ലൈൻ സെക്ഷനിൽ ആലപ്പുഴ-എറണാകുളം, എറണാകുളം-കായംകുളം എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ക്രോസിങിനായി പിടിച്ചിടാറുള്ളത്. ഇതിൽ ആലപ്പുഴ-എറണാകുളം പാസഞ്ചറിന്‍റെ പുറപ്പെടുന്ന സമയം മാറ്റിയിട്ടുണ്ട്. എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിൻ 20 മിനിട്ട് വൈകി വൈകിട്ട് 6.25ന് പുറപ്പെടുകയും കൃത്യസമയത്ത് ആലപ്പുഴ എത്തുകയും ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.