യുഎസിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍

അമേരിക്കയില്‍ 18 പേരെ വെടിവച്ച് കൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. റോബര്‍ട്ട് കാര്‍ഡ്(40) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൂയിസ്റ്റണില്‍ നിന്ന് എട്ട് മൈല്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇയാളുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലെ ലൂയിസ്റ്റണ്‍ നഗരത്തിലാണ് വെടിവയ്‌പ്പുണ്ടായത്. വെടിവയ്പില്‍ 13 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മെയിന്‍ സംസ്ഥാനത്തുടനീളം ഇയാള്‍ക്കായി ഊര്‍ജിത തെരച്ചില്‍ നടന്നിരുന്നു. ലൂയിസ്റ്റണ്‍ നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവങ്ങളുടെ തുടക്കം.
റസ്റ്ററന്റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. മെയിന്‍ സംസ്ഥാനത്തെ പോലീസ് സേന മുഴുവന്‍ അക്രമിയെ പിടികൂടാനുള്ള ശ്രമത്തില്‍ 38,000 പേര്‍ വസിക്കുന്ന ലൂയിസ്റ്റണ്‍ നഗരം അടച്ചുപൂട്ടി തെരച്ചില്‍ നടത്തിയിരുന്നു. ലൂയിസ്റ്റണിനും അയല്‍ നഗരമായ ലിസ്ബണിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
