Follow the News Bengaluru channel on WhatsApp

നടൻ വരുണ്‍ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരാവുന്നു

തെലുങ്ക് താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു. നവംബര്‍ ഒന്നിന് ഇരുവരും വിവാഹിതരാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വര്‍ഷങ്ങളായുള്ള പ്രണയത്തനൊടുവിലാണ് താരങ്ങളുടെ വിവാഹം സഫലമാകാൻ ഒരുങ്ങുന്നത്.

2017ല്‍ ‘മിസ്റ്റര്‍’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വരുണും ലാവണ്യയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. നവംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരാകുന്നത്. ഇറ്റലിയിലെ ടസ്കാനിയാണ് വിവാഹത്തിന് വേദിയാവുന്നത്. നിലവില്‍ തേജും ലാവണ്യയും കുടുംബത്തോടൊപ്പം ഇറ്റലിയിലാണ്.

ടസ്കാനിയില്‍ വച്ച്‌ ലാവണ്യ പകര്‍ത്തിയ ചിത്രങ്ങളും വരുണ്‍ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. തേജും ലാവണ്യയും ടസ്കാനിയിലെ ബോര്‍ഗോ സാൻ ഫെലിസ് റിസോര്‍ട്ടില്‍വച്ച്‌ വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ഒക്ടോബര്‍ 30ന് ആരംഭിക്കും. ഇറ്റലിയില്‍ വെച്ച്‌ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നവംബര്‍ 5ന് ഹൈദരാബാദില്‍ റിസപ്ഷൻ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടസ്കാനിയിലേക്കുള്ള യാത്രയ്‌ക്ക് മുന്നോടിയായി, തേജിന്റെയും ലാവണ്യയുടെയും കുടുംബങ്ങള്‍ ഹൈദരാബാദില്‍ വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇരുവരുടെയും ബന്ധുക്കള്‍ പങ്കെടുത്തിരുന്നു. അല്ലു സിരീഷിന്റെ വീട്ടില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചിരഞ്ജീവി, അല്ലു അര്‍ജുൻ, നിതിൻ, സ്‌നേഹ റെഡ്ഡി, അല്ലു സിരീഷ്, പഞ്ച വൈഷ്ണവ് തേജ്, സായ് ധരം തേജ്, നിഥിന്റെ ഭാര്യ ശാലിനി, റിതു വര്‍മ്മ, രാം ചരണിന്റെ ഭാര്യ ഉപാസന, നിഹാരിക കൊൻഡേല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.