ബനശങ്കരിയിലേക്ക് അധിക ഫീഡർ ബസുകളുമായി ബിഎംടിസി

ബെംഗളൂരു: ബനശങ്കരിയിലേക്ക് അധിക ഫീഡർ ബസുകളുമായി ബിഎംടിസി. ബനശങ്കരി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് ബിഎംടിസി അധിക ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചത്. 44 ഫീഡർ സർവീസുകളാണ് സർവീസ് ആരംഭിച്ചത്.
ബി.ടി.എം. ലേഔട്ടിൽ നിന്ന് ആരംഭിച്ച് മഹദേശ്വനഗർ, മഡിവാള തടാകം, ജെ.പി. നഗർ തേർഡ് സ്റ്റേജ്, ഡാൽമിയ ജങ്‌ഷൻ, ജെ.പി. നഗർ ആറാം സ്റ്റേജ് എന്നിവിടങ്ങളിലൂടെ ബനശങ്കരിയിലെത്തുന്നതാണ് സർവീസ്. എം.എഫ്.-21 എന്നാണ് റൂട്ടിന്റെ പേര്. ബി.ടി.എം. ലേഔട്ടിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മന്ത്രി രാമലിംഗ റെഡ്ഡി സർവീസുകൾ ഉദ്ഘാടനം ചെയ്തു.
ബനശങ്കരിയിലേക്ക് കൂടുതൽ മെട്രോ ഫീഡർ സവീസുകൾ നടത്തണമെന്നത് ഈ റൂട്ടിലുള്ള യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലെന്നാണ്. മെട്രോ സ്റ്റേഷനിലെത്താൻ മതിയായ യാത്രാസൗകര്യമില്ലാത്തത് വിദ്യാർഥികൾക്കുൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പുതിയ ഫീഡർ സർവീസ് തുടങ്ങുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.