സ്‌ഫോടനം നടത്തിയത് താനാണെന്ന് ഡൊമിനിക് മാര്‍ട്ടിന്‍; ഫേസ്ബുക്ക് വീഡിയോയ്ക്ക് ശേഷം കീഴടങ്ങി

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഒരാള്‍ കീഴടങ്ങിയതായി എ.ഡി.ജി.പി. കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ (48) എന്നയാളാണ് കൊടകര പോലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ബോംബ് സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതിന് ശേഷമാണ് മാര്‍ട്ടിന്‍ കീഴടങ്ങിയത്.
സഭാ വിശ്വാസിയെന്ന് അവകാശപ്പെട്ട് എത്തിയ ഇയാള്‍ ചില തെളിവുകള്‍ ഹാജരാക്കിയതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് തൊട്ട് പിന്നാലെ ഇയാള്‍ ഫേസ്ബുക്ക് പേജില്‍ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
യഹോവ സാക്ഷികള്‍ രാജ്യദ്രോഹികളാണെന്നും അവരോട് പ്രതികരിക്കാനാണ് സ്‌ഫോടനം നടത്തിയതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം സ്‌ഫോടനം നടന്ന സമയത്ത് മാര്‍ട്ടിന്‍ സ്ഥലത്തുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്. നിലവില്‍ ഇയാളെ തൃശൂര്‍ പോലിസ് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീ മരിക്കുകയും, നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.