മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരക് ആര്‍ ഹരി അന്തരിച്ചു

മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരക് ആര്‍ ഹരി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. കേരത്തില്‍ നിന്ന് ആര്‍ എസ് എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനായിരുന്നു. ആര്‍ എസ് എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ടാറ്റ ഓയില്‍ മില്‍സില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായി പുല്ലേപ്പടി തെരുവില്‍പ്പറമ്പിൽ രംഗ ഷേണായിയുടേയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടേയും മകനായി 1930 ഡിസംബര്‍ അഞ്ചിനായിരുന്നു ജനനം. 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി. 91ല്‍ ബൗധിക് പ്രമുഖും.
1990 മുതല്‍ 2005 വരെയായിരുന്നു ബൗധിക് പ്രമുഖ് സ്ഥാനം വഹിച്ചത്. 75ാം വയസില്‍ ഔദ്യോഗിക ചുമതകളില്‍ നിന്ന് ഒഴിഞ്ഞു. രണ്ടു വര്‍ഷംകൂടി ചില പ്രത്യേക ചുമതലകള്‍ തുടര്‍ന്നു. 2007 മുതല്‍ പ്രചാരക് മാത്രം. മലയാളം, കൊങ്കണി, തമിഴ്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലിഷ്, മറാഠി, ഗുജറാത്തി, ബംഗാളി, അസമീസ് എന്നീ 10 ഭാഷകള്‍ അറിയാവുന്ന ഹരി വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.