ആന്ധ്രാ ട്രെയിൻ ദുരന്തം; 33 സർവീസുകൾ റദ്ദാക്കി; 24 എണ്ണം വഴിതിരിച്ചുവിട്ടു

ആന്ധ്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് 33 ട്രെയിനുകൾ റദ്ദാക്കിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്നും 24 ട്രെയിനുകൾ വഴിതിരിച്ചുവിട്ടുവെന്നും 11 എണ്ണം ഭാഗികമായി റദ്ദാക്കിയെന്നും ഭുവനേശ്വറിലെ ഈസ്റ്റ് കോസ്റ്റ് ചീഫ് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥൻ ബിശ്വജിത് സാഹു വ്യക്തമാക്കി.
ഇതിൽ മൂന്ന് ട്രെയിനുകൾ റദ്ദാക്കിയതായും രണ്ടെണ്ണം ഇന്ന് രാവിലെ പുനക്രമീകരിച്ചതായും ഈസ്റ്റ് കോസ്റ്റ് റെയിൽവേ സിപിആർഒ അറിയിച്ചു. ചെന്നൈ സെൻട്രൽ-പുരി (22860), റായ്ഗഢ്- ഗുണ്ടൂർ(17244), വിശാഖപട്ടണം-ഗുണ്ടൂർ (17240), ചെന്നൈ സെൻട്രൽ-ഷാലിമാർ (12842), ആലപ്പുഴ-ധൻബാദ് (13352) എന്നിവയാണ് ഇന്ന് രാവിലെ റദ്ദാക്കിയ ട്രെയിനുകൾ.
അതേസമയം അപകടത്തിൽ മരണസംഖ്യ 13 കടന്നു. 40-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. പ്രദേശത്തെ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിലെ അലമന്ദ, കണ്ടകപ്പള്ളി പട്ടണങ്ങൾക്കിടയിൽ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനിന്റെ പിന്നിലെ രണ്ട് കോച്ചുകളും വിശാഖപട്ടണം-രായഗഡ പാസഞ്ചറിന്റെ ട്രെയിന്‍ എഞ്ചിനും പാളം തെറ്റിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
