Follow the News Bengaluru channel on WhatsApp

ഹോണ്ട എക്‌സ്എല്‍750 ട്രാന്‍സല്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ (എച്ച്എംഎസ്‌ഐ) അന്താരാഷ്ട്ര പ്രശസ്തി നേടിയ അഡ്വഞ്ചര്‍ ടൂറര്‍ ആയ ഓള്‍ ന്യൂ എക്‌സ്എല്‍750 ട്രാന്‍സല്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1980കളിലെ യഥാര്‍ഥ ട്രാന്‍സല്‍പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏറ്റവും പുതിയ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്‌സ്എല്‍750 ട്രാന്‍സല്‍പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും ജപ്പാനിലാണ് ഇത് നിർമിച്ചിരിക്കുന്നത്.

പ്രീമിയം ബിഗ്‌വിങ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍പനയുണ്ടാകുക. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍-പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ ഗേജ് ആന്‍ഡ് കണ്‍സംപ്ഷന്‍, റൈഡിങ് മോഡ്‌സ്, എഞ്ചിന്‍ പാരാമീറ്റേര്‍സ് തുടങ്ങി നിരവധി വിവരങ്ങള്‍ കാണിക്കുന്ന 5.0 ഇഞ്ച് ടിഎഫ്ടി പാനല്‍ പുതിയ അഡ്വഞ്ചര്‍ ടൂറിങ് ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

റൈഡറുടെ മുന്‍ഗണന അനുസരിച്ച് ഈ ഡിസ്‌പ്ലേ ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റോപ്പ്, ടേണ്‍ സിഗ്നല്‍ ക്യാന്‍സലിങ് ഫീച്ചറുകളും പുതിയ മോഡലിലുണ്ട്.

കമ്പനിയുടെ പുതിയ 755സിസി ലിക്വിഡ് കൂള്‍ഡ് 270 ഡിഗ്രി ക്രാങ്ക് ഇന്‍ലൈന്‍ ടു സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്എല്‍750 ട്രാന്‍സല്‍പിൻ്റെ കരുത്ത്.

ന്യൂ എക്‌സ്എല്‍750 ട്രാന്‍സല്‍പിൻ്റെ ഡെലിവറികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. 10,99,990 രൂപയാണ് പുതിയ മോഡലിൻ്റെ വില (എക്‌സ്‌ഷോറൂം, ഗുരുഗ്രാം). റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. കൊച്ചി, ഗുരുഗ്രാം (ഹരിയാന), മുംബൈ (മഹാരാഷ്ട്ര), ബെംഗളൂരു (കര്‍ണാടക), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ഹൈദരാബാദ് (തെലങ്കാന), ചെന്നൈ (തമിഴ്‌നാട്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളിലെ എച്ച്എംഎസ്‌ഐയുടെ എക്‌സ്‌ക്ലൂസീവ് ബിഗ്‌വിംഗ് ടോപ്‌ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ആദ്യത്തെ 100 ബുക്കിങുകളാണ് സ്വീകരിക്കുക. നവംബര്‍ മുതല്‍ ഡെലിവറി ആരംഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.