അനധികൃത സ്വത്ത് സമ്പാദനം; കർണാടകയിൽ 75 ഇടങ്ങളിൽ ലോകായുക്ത പരിശോധന

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 75 ഇടങ്ങളിൽ ലോകായുക്ത പോലീസ് പരിശോധന നടത്തി. സംസ്ഥാനത്തെ 17 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലുമായാണ് പരിശോധന നടന്നത്. ബെംഗളൂരു, മാണ്ഡ്യ, റായ്ച്ചൂർ, ബീദർ, കലബുർഗി, ചിത്രദുർഗ, ബെള്ളാരി, തുമകുരു, ഉഡുപ്പി, ഹാസൻ, ബെളഗാവി, ദാവൻഗെരെ, ഹാവേരി ജില്ലകളിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ ചിലയിടങ്ങളിൽ നിന്നും വൻതോതിൽ പണം, സ്വർണം, ആഡംബര വാഹനങ്ങൾ, നിക്ഷേപ രേഖകൾ, ഓഹരികളുടെ രേഖകൾ, വിലകൂടിയ ഗാഡ്‌ജെറ്റുകൾ എന്നിവ പിടിച്ചെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കരാറുകാരന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിൽ 40 കോടി രൂപയും കണ്ടെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന ലോകായുക്ത റെയ്ഡ്. പരിശോധന സംബന്ധിച്ച് മറ്റ് വിവരങ്ങൾ ലോകായുക്ത ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
#Karnataka #Lokayukta launches hunt to nab #corrupt #government #officials. Lokayukta conducts searches at 75 different locations. Searches follow reports of government officials amassing disproportionate #assets and these searches led to seizure of #gold, valuable items,… pic.twitter.com/TqJaxM2ZlA
— NewsFirst Prime (@NewsFirstprime) October 30, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.