മൂന്നാറില്‍ വീണ്ടും ഭൂമി ഒഴിപ്പിക്കല്‍; ഒഴിപ്പിക്കുന്നത് ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി

മൂന്നാറില്‍ വന്‍കിട കൈയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാലില്‍ ടിസന്‍ തച്ചങ്കരി കൈയ്യേറിയ 7.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. മൂന്നാര്‍ കാറ്ററിംഗ് കോളേജിന്റെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും ദൗത്യസംഘം ഏറ്റെടുക്കും. കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം നിലവില്‍ അനുവദിച്ചിട്ടുണ്ട്.
ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുന്നത്. ചിന്നക്കനാലിനുപിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പളളിവാസലില്‍ റോസമ്മ കര്‍ത്തായുടെ കൈവശമിരുന്ന 75 സെന്റ് സ്ഥലമാണ് ഒഴിപ്പിച്ചത്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലള്ള സംഘമാണ് ഒഴിപ്പിക്കുന്നത്.
പള്ളിവാസലില്‍ റോസമ്മ കര്‍ത്തക്ക് വേറെ വീട് ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. അതേസമയം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനോ റിപ്പോര്‍ട്ട് ചെയ്യുവാനോ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു.
കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അറിഞ്ഞെത്തിയ ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.