അവസാന നിമിഷം ഫ്ലൈറ്റ് റദ്ദാക്കി; യാത്രക്കാരന് നഷ്ടമായത് 89,000 രൂപ

ബെംഗളൂരു: അവസാന നിമിഷം ഫ്ലൈറ്റ് റദ്ദാക്കിയതോടെ യാത്രക്കാരന് നഷ്ടമായത് 89,000 രൂപ. മുംബൈയിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റ് അവസാനനിമിഷം റദ്ദാക്കിയതിനെത്തുടര്‍ന്ന് ബെംഗളൂരു സ്വദേശിയായ നവീന്‍രാജ് ആണ് വലഞ്ഞത്.
ഒരു സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ റണ്‍വെ അടച്ചിട്ടതാണ് വിമാനം റദ്ദാക്കാന്‍ കാരണം. വിസ്താര വിമാനത്തില്‍ പോകുന്നതിനായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നവീൻ.
മുംബൈയില്‍ നിന്ന് സൂറിച്ചിലേക്ക് സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിലാണ് നവീന്‍രാജ് പോകാനിരുന്നത്. എന്നാല്‍ മുംബയിലേയ്ക്കുള്ള വിമാനം വൈകിയെന്നും പിന്നീട് അത് റദ്ദാക്കിയതായും വിമാനത്താവള അധികൃതര്‍ നവീന്‍രാജിനെ അറിയിക്കുകയായിരുന്നു.
പണം തിരികെ ലഭിക്കുന്നതിനായി നവീന്‍ പിന്നീട് വിമാനക്കമ്പനിയെ സമീപിച്ചു. എന്നാല്‍ മുംബൈയിൽ നിന്ന് സൂറിച്ചിലേയ്ക്കുള്ള വിമാന അധികൃതരെ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ അദ്ദേഹത്തെ അറിയിച്ചത്.
ടിക്കറ്റ് യാത്രക്കാരൻ സ്വയം റദ്ദാക്കിയതാണെന്നും ഇക്കാരണത്താൽ റീഫണ്ട് ബാധകമല്ലെന്നുമാണ് വിമാനക്കമ്പനിയുടെ വാദം. സംഭവത്തിൽ ബെംഗളൂരു ഉപഭോക്തൃ തർക്ക പരിഹാരകോടതിയെ സമീപിക്കുമെന്ന് നവീൻ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
