മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. പൊള്ളാച്ചിയിലാണ് സംഭവം. മേട്ടുവഴി സ്വദേശിനിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26), അച്ഛന്‍ മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49) എന്നിവരാണ് അറസ്റ്റിലായത്.
വിവാഹബന്ധം വേര്‍പ്പെടുത്തി രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന വിദ്യാഗൗരി അയല്‍ക്കാരനുമായി കുറച്ചു നാളുകളായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രതികള്‍ മൂന്നുദിവസം മുമ്പ് വീടിനുസമീപത്തെ വെള്ളമില്ലാത്ത കിണറ്റിലേക്ക് സഞ്ചിയിൽ കെട്ടിയെറിഞ്ഞ് കൊലപെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷിതാക്കളുടെ കൂടി സമ്മതത്തോടെയാണു യുവതി കൃത്യം ചെയ്തതെന്നും നെഗമം പോലീസ് പറഞ്ഞു.
രാത്രിയില്‍ കുഞ്ഞിനെ സഞ്ചിയിലാക്കി, സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് കൃത്യം നടത്തിയത്. കഴിഞ്ഞ ദിവസം കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ ഒരു സഞ്ചി കണ്ടത്. തുടര്‍ന്ന് പോലീസെത്തി സഞ്ചി പുറത്തെടുത്തപ്പോഴാണ് അഴുകിയനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.