ബെംഗളൂരുവിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ച് കർണാടക ആർടിസി. മഹാരാഷ്ട്രയിലെ ഒമേർഗയിൽ കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ ബസ് മറാത്ത പ്രതിഷേധക്കാർ കത്തിച്ചതിനെ തുടർന്നാണിത്. ബസ് സർവീസുകൾ താൽക്കാലികമായാണ് നിർത്തിവച്ചതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ചയാണ് ഭാൽക്കിയിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന കെകെആർടിസി ബസിനു നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിയത്. പ്രതിഷേധക്കാർ എല്ലാ യാത്രക്കാരെയും ഇറക്കിവിട്ട ശേഷം ബസ് കത്തിച്ചതിനാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ സംവിധാനങ്ങൾ കെകെആർടിസി ഏർപ്പെടുത്തി.
പ്രതിഷേധം അവസാനിക്കുന്നത് വരെ ബസ് സർവീസ് നിർത്തിവെക്കാനാണ് തീരുമാനമെന്ന് വകുപ്പ് വ്യക്തമാക്കി. ബസ് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര ഗതാഗത വകുപ്പുമായി ചർച്ച ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കത്തിനിടെ, മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെയും മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും (എംഇഎസ്) പ്രവർത്തകർ കർണാടക ബാങ്കുകളുടെ എടിഎമ്മുകൾ ആക്രമിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.