കളമശ്ശേരി സ്‌ഫോടനത്തിൽ വിദ്വേഷ പ്രചാരണം: ഷാജൻ സ്കറിയക്കെതിരെ കേസ്

കോട്ടയം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വീഡിയോയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് “മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറുനാടന്റെ യുട്യൂബ് ചാനലിൽ അപലോഡ് ചെയ്ത വീഡിയോവിലെ ചില പരാമർശങ്ങൾ മതവിദ്വേഷം പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മലപ്പുറം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്‌പർധവളർത്തുന്ന പ്രചാരണത്തിന് ഐപിസി 153 എ പ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി.
കളമശേരി സ്‌ഫോടനം ഹമാസ് അനുകൂല സ്‌ഫോടനമാണെന്നും ഇസ്രായേൽ വിരുദ്ധ സ്‌ഫോടനമാണെന്നുമായിരുന്നു മറുനാടന്റെ വാർത്ത. പ്രത്യേക മതവിഭാഗത്തെ സംശയമുനയിൽ നിർത്താനുദ്ദേശിച്ച് ഇറക്കിയ വാർത്തയ്‌ക്കെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു.
വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവർ എംഎൽഎയും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ പിന്നാലെ, ക്രിസ്ത്യൻ-മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജൻ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആൻഡ് ഓർഡർ) എംആർ അജിത് കുമാറിന് രേഖാമൂലം പരാതി നൽകിയതായുംഎംഎൽഎ അറിയിച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, കവി.എച്ച്.പി സംസ്ഥാന അധ്യക്ഷ കെയപി ശശികല തുടങ്ങിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും പോലീസിന് പരാതികൾ ലഭിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.