കളമശേരി സ്ഫോടനം: പ്രതി മാര്‍ട്ടിനുമായി തെളിവെടുപ്പ്, ആദ്യം എത്തിച്ചത് അത്താണിയിലെ കുടുംബ വീട്ടിൽ

കൊച്ചി കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ പ്രതി ഡൊമനിക് മാര്‍ട്ടിനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ എറണാകുളം അത്താണിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചത്. മാര്‍ട്ടിന്‍ ബോംബ് നിര്‍മ്മാണത്തിന്റെ പരീക്ഷണം നടത്തിയത് ഇവിടെ വെച്ചാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പിന്നാലെ സ്‌ഫോടനം നടന്ന കളമശേരിയിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലും പ്രതിയെ എത്തിക്കും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഇന്ന് രാവിലെ 9.30ഓടെയാണ് ആലുവയിലെ അത്താണിയിലെ കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്.
ഇന്നലെ രാത്രിയോടെയാണ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസിന്റെ ഉന്നതതല യോഗത്തിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം കളമശ്ശേരി ബോംബ് സ്‌ഫോടനവമായി ബന്ധപ്പെട്ട് നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെ കേരള പോലീസ് നടപടി ശക്തമാക്കി. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ ടി വൈ പ്രമോദാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിമയത്തിലെ 153, 153 എ. കേരള പോലിസ് ആക്ടിലെ 120 (0) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എറണാകുളംജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെ കെപിസിസിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ 19 കേസുകളാണ് വിവിധ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
