ബെംഗളൂരു വീണ്ടും പുലി ഭീതിയിൽ; അപ്പാർട്ട്മെൻ്റിൻ്റെ ഒന്നാം നിലയിൽ പുലിയുടെ സാന്നിധ്യം

ബെംഗളൂരു: പുലി ഭീതിയൊഴിയാതെ ബെംഗളൂരു. അപ്പാർട്ട്മെൻ്റിൻ്റെ ഒന്നാം നിലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദേശം നൽകി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കുഡ്‌ലുഗേറ്റിലെ കെഡൻസ അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയിലും പാർക്കിംഗ് ഏരിയയിലും പുലിയെ കണ്ടെത്തിയത്.
അപ്പാർട്ട്മെന്റിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ വനം വകുപ്പ് പ്രദേശത്ത് പുലിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി, സിംഗസാന്ദ്ര എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ചാണ് വനം വകുപ്പ് പുലിക്കായി തിരച്ചിൽ നടത്തുന്നത്. എന്നാൽ ഇതുവരെ പുലിയെ പിടികൂടാനായിട്ടില്ല. കാറിനു മുന്നിലൂടെ നടന്നുനീങ്ങുന്നതും മതിലിന് മുകളിലിരിക്കുന്നതും തെരുവിലൂടെ നടന്നുനീങ്ങുന്നതുമുൾപ്പെടെയുള്ള പുലിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്.
ഇന്ന് രാവിലെയും കുഡ്ലു ഗേറ്റ് പരിസരത്ത് പുലി നടന്നുനീങ്ങുന്നതായി പ്രദേശവാസികൾ കണ്ടിട്ടുണ്ട്. തെരുവുനായകൾ പുലിയുടെ പുറകെ ഓടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാത്രിസമയങ്ങളിൽ ഒറ്റപ്പെട്ട റോഡുകളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ വനം വകുപ്പ് നിർദേശം നൽകി.
Video: Leopard Roams Around On Bengaluru Streets, Chased By Dogs https://t.co/HIb7LsMIVl pic.twitter.com/LijBGrOz4O
— NDTV (@ndtv) October 30, 2023
#Karnataka #bengaluru #leopard 🐆 spotted in 2 places today morning at 2 am near the IT tech park in kudlu gate.
1. Police staff had seen the leopard near IT tech park in kudlu gate.
2. Just behind the IT park it was seen by local residents when 🐆 was walking on the road. pic.twitter.com/uMH4sfr8kJ— Express Bengaluru (@IEBengaluru) October 31, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
