എട്ടാമതും ബലോൻ ദ് ഓർ സ്വന്തമാക്കി ലയണൽ മെസ്സി

പാരിസ്: ബലോൻ ദ് ഓർ പുരസ്‌കാരം അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക്. ഇത് എട്ടാം തവണയാണ് മെസ്സി പുരസ്‌കാരം നേടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ മറികടന്നാണ് 67–ാമത് ബലോൻ ദ് ഓർ പുരസ്കാരം മെസ്സി സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് എന്നിവ നേടിയ ഹാളണ്ട് മെസ്സിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 36 കാരനായ മെസ്സി 2009-ല്‍ ആണ് തന്റെ ആദ്യ ബലോൻ ദ് ഓർ നേടിയത്. തുടര്‍ന്ന് 2010, 2011, 2012, 2015, 2019, 2021 എന്നീ വര്‍ഷങ്ങളിലും മെസ്സി കിരീടം സ്വന്തമാക്കിയിരുന്നു . 2022 ലെ ഫിഫ ലോകകപ്പ് അര്‍ജന്റീനക്ക് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മെസ്സി ഒരിക്കല്‍ കൂടി കിരീടം കൈവശപ്പെടുത്തുകയായിരുന്നു.
തന്റെയും അർജന്റീനൻ ടീമിന്റെയും നേട്ടം ഡിയാഗോ മറഡോണയ്ക്ക് സമർപ്പിക്കുന്നതായി മെസ്സി പറഞ്ഞു. ഒക്ടോബർ 30 മറഡോണയുടെ 63-ാം ജന്മവാർഷിക ദിനമാണെന്നും മെസ്സി ഓർമിപ്പിച്ചു. ‘ജന്മദിനാശംസകള്‍ ഡീഗോ. ഇതും നിങ്ങള്‍ക്കുള്ളതാണ്,’ ട്രോഫി സ്വീകരിച്ച് കൊണ്ട് മെസ്സി പറഞ്ഞു.
ലോകകപ്പ് നേടിയ സ്‌പെയ്‌ൻ ടീം അംഗം ബാഴ്‌സലോണയുടെ ഐതാന ബോൻമാതിയാണ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാലൻഡ് നേടിയപ്പോൾ മെൻസ് ക്ലബ് ഓഫ് ദ ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിക്കാണ്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനാണ് സോക്രട്ടീസ് അവാർഡ്.
LIONEL MESSI IS THE 2023 MEN’S BALLON D’OR!
Eight Ballon d’Or for Argentina hero! 🖐🤟#ballondor pic.twitter.com/1slOJ6EoKj
— Ballon d’Or #ballondor (@ballondor) October 30, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.