കുറഞ്ഞ നിരക്കിൽ ദീർഘ ദൂര യാത്ര; ‘വന്ദേ സാധാരൺ’ മുംബൈ – ഡൽഹി പാതയിൽ

വന്ദേഭാരതിന്‍റെ യാത്രാച്ചെലവ് കുറഞ്ഞ മോഡലായ വന്ദേ സാധാരൺ എക്സ്പ്രസ് മുംബൈയിലെത്തി. പരീക്ഷണയോട്ടത്തിനു ശേഷം മുംബൈ-ഡൽഹി പാതയിൽ സ്ഥിരമായേക്കും. ടിക്കറ്റ് നിരക്ക് സാധാരണക്കാർക്കു താങ്ങാനാകുന്നതാകുമെന്നും മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുകയെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ച പുഷ്‌പുൾ എൽ.എച്ച്.ബി. നോൺ എ.സി. അതിവേഗ ട്രെയിനാണ് വന്ദേ സാധാരൺ. റിസർവ് ചെയ്യാതെ സാധാരണ ടിക്കറ്റുമായി യാത്ര ചെയ്യാവുന്ന ജനറൽ കോച്ചുകളും റിസർവേഷൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്ന സ്ലീപ്പർ കോച്ചുകളുമടങ്ങുന്നതാണ് ട്രെയിൻ. 1,800 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ട്രെയിനിൽ 22 കോച്ചുകളാണുള്ളത്. സ്ലീപ്പർ കോച്ചുകളിൽ കൂടുതൽ സ്ഥലസൗകര്യമുണ്ടാകും. ഓറഞ്ച്, സിൽവർ എന്നിവ ചേർത്തുള്ള നിറമാണ് ട്രെയിനിനു നൽകിയിരിക്കുന്നത്.
ഏറ്റവും തിരക്കുള്ള മേഖലകളിലാണ് വന്ദേ സാധാരൺ ട്രെയിനുകള്‍ സർവീസ് നടത്തുക. 23 റൂട്ടുകളാണ് പരിഗണനയിലുള്ളത്. അതിൽ അഞ്ചെണ്ണത്തിന് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. എറണാകുളം-ഗുവാഹാട്ടി, പട്‌ന-ന്യൂഡൽഹി, ഹൈദരാബാദ്-ന്യൂഡൽഹി, ഹൗറ-ന്യൂഡൽഹി എന്നിവയാണ് മറ്റു റൂട്ടുകൾ. എറണാകുളം-ഗുവാഹാട്ടി പ്രതിവാര വണ്ടിയായിരിക്കും. പരിഗണനയിലുള്ള 23 റൂട്ടുകളിൽ മംഗലാപുരം-സാന്ത്രഗച്ചി, നാഗർകോവിൽ-ഹൈദരാബാദ്, നാഗർകോവിൽ-ഓഖ എന്നിവയുമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.