ഡി. കെ. ശിവകുമാറിനെതിരെ പരാമർശം; രമേശ് ജാർക്കിഹോളിയുടെ വീടിനു മുമ്പിൽ പ്രതിഷേധ പോസ്റ്ററുകൾ

ബെംഗളൂരു: കർണാടക മുൻ മന്ത്രിയും ബിജെപി നേതാവുമായ രമേശ് ജാർക്കിഹോളിയുടെ വീടിനു മുമ്പിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സർക്കാരിന്റെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും രാഷ്ട്രീയ പതനം ബെളഗാവിയിൽ നിന്ന് ആരംഭിക്കുമെന്ന് പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് രമേശ് ജാർക്കിഹോളിയുടെ വീടിനു മുമ്പിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സിറ്റി പോലീസ് സ്ഥലത്തെത്തി മുഴുവൻ പോസ്റ്ററുകളും നീക്കം ചെയ്തു. രമേശ് ജാർക്കിഹോളിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്നുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്ററുകൾ പതിപ്പിച്ചതിന് പിന്നിലെന്ന് മുൻ മന്ത്രി ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
Ramesh Jarkiholi Against Abusive Poster War | ರಮೇಶ್ ಜಾರಕಿಹೊಳಿ ಮನೆ ಮುಂದೆ ಅಶ್ಲೀಲ ಪೋಸ್ಟರ್!#rameshjarkiholi #poster #sadashivanagar #bengaluru #poster#vijayavani #kannadanews #karnatakanews #karnatakalatestnews #karnatakapolitics #kannadalive https://t.co/JMHLU8b7fN
— Vijayavani (@VVani4U) October 31, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.