ആസ്‌ത്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ

2034 ലോകകപ്പ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽനിന്ന് ഓസ്‌ട്രേലിയ പിൻമാറി. ഇതോടെ 2034 ലോകകപ്പ് ഫുട്‌ബോൾ സൗദി അറേബ്യയിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മണിക്കൂറുകൾക്ക് മുമ്പാണ് ബിഡിൽനിന്ന് പിൻവാങ്ങുന്നതായി ഓസ്‌ട്രേലിയ അറിയിച്ചത്. ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ആസ്ട്രേലിയയുമായിരുന്നു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെ പറ്റി ഞങ്ങൾ കാര്യമായി പഠനം നടത്തിയെന്നും എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയതായും ഓസ്‌ട്രേലിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. 2026ലെ ഏഷ്യൻ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫുട്ബാൾ ആസ്ട്രേലിയ (എഫ്.എ) മേധാവി ജെയിംസ് ജോൺസൺ വ്യക്തമാക്കി.
2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂവെന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച സൗദിയുടെ അപേക്ഷക്ക് എഎഫ്‌സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്. ഈ വർഷത്തെ ഫിഫ ക്ലബ്ബ് വേൾഡ്കപ്പും സൗദിയിലാണ്.
2030ലെ ഫുട്‌ബോള്‍ ലോകകപ്പിന് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളാണ് വേദിയാകുക. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങളിലാകും മല്‍സരങ്ങള്‍. 2026ലെ ലോകകപ്പ് മല്‍സരം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ്. 2022ല്‍ ഖത്തര്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച മല്‍സരങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്നത്.
BREAKING: FIFA have confirmed that Saudi Arabia have submitted the only bid to host the 2034 World Cup 🇸🇦🏆 pic.twitter.com/Ds4qaosIJP
— Sky Sports News (@SkySportsNews) October 31, 2023
Saudi Arabia looks set to host the 2034 World Cup after Australia decided not to bid for the tournament 🏆
The deadline for any further bids is today. pic.twitter.com/AzOJfRSpOJ
— ESPN FC (@ESPNFC) October 31, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.