ആവശ്യത്തിന് വെള്ളമില്ല; തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകാൻ കഴിയില്ലെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കാവേരി നദിയിൽ നിന്നും നവംബർ 1 മുതൽ പ്രതിദിനം 2600 ക്യുസെക്‌സ് ജലം വിട്ടുനൽകണമെന്നാണ് സിഡബ്ല്യൂആർസി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചത്. ഇത്തരത്തിൽ തുടർച്ചയായി 15 ദിവസം കർണാടക തമിഴ്‌നാട്ടിലേക്ക് ജലം വിട്ടുനൽകണമെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ജലം വിട്ടുനൽകാൻ സാധിക്കില്ലെന്ന് കർണാടക അറിയിച്ചിരിക്കുന്നത്. കാവേരി നദീതടത്തിൽ ആവശ്യത്തിന് വെള്ളമില്ലെന്നും അതിനാൽ വിട്ട് നല്കാൻ കഴിയില്ലെന്നും ശിവകുമാർ വ്യക്തമാക്കി. കൃഷ്ണരാജ സാഗർ അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് തമിഴ്നാട്ടിലേക്ക് വെള്ളം വിട്ടുനൽകാൻ മാത്രം പര്യാപ്തമുള്ളതല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ ശിവകുമാർ പറഞ്ഞു.
കാവേരി നദീതടത്തിൽ 51 ടിഎംസി വെള്ളമേ ബാക്കിയുള്ളൂ, നിലവിൽ സംഭരിക്കുന്ന വെള്ളം കുടിവെള്ളത്തിന്റെ ആവശ്യകത നിറവേറ്റാൻ ആവശ്യമാണെന്നും ശിവകുമാർ വ്യക്തമാക്കി. പ്രതിദിനം 13,000 ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ സിഡബ്ല്യുആർസി നിർദ്ദേശത്തിനെതിരെ കർണാടക അപ്പീൽ നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരൾച്ച രൂക്ഷമാണെന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും നേരിടുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും ലോഡ്ഷെഡിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ധാരാളം വെള്ളം ആവശ്യമാണെന്നും സംസ്ഥാനത്ത് കൽക്കരി പ്രശ്നവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
The state government is unable to release any water from the Krishna Raja Sagar (KRS) dam to Tamil Nadu as per the directions of the Cauvery Water Regulation Committee (CWRC), said Deputy Chief Minister DK Shivakumar.https://t.co/f1oVJuPMiu@santwana99 @Cloudnirad @KannadaPrabha
— TNIE Karnataka (@XpressBengaluru) October 31, 2023
.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.