ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇനി കൊച്ചിയിലും; കേരളത്തിലെ ആറാമത്തെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് വൈപ്പിനില്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ ആറാമത്തെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പാണ് കടല്‍പ്പാലം ഒരുക്കിയത്. കേരളത്തിലെ ആറാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഇന്ന് എറണാകുളം ജില്ലയിൽ ആരംഭിച്ചത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മറ്റുള്ളവ.
ബീച്ച് ടൂറിസത്തിന്റെ വികസനത്തിനുള്ള പ്രധാന കാരണമായി ഫ്ലോട്ടിങ് ബ്രിഡ്‌ജ് മാറിയെന്ന് മന്ത്രി പറഞ്ഞു. ഒട്ടേറെ ചരിത്ര പ്രത്യേകതകളുള്ള കുഴുപ്പിള്ളി ബീച്ചിലേക്ക് കൂടുതൽ ആളുകൾ കടന്നുവരാൻ ഈ ഫ്ലോട്ടിങ് ബ്രിഡ്‌ജ് കാരണമാകും. ഇനി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ബ്രിഡ്‌ജ് നിർമിക്കും. തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കടല്‍പ്പാലത്തില്‍ കയറുന്നതിന് ഒരാള്‍ക്ക് 120 രൂപയാണ് ഫീസ്. അഞ്ചുവയസ്സിന് താഴെയുള്ളവരെയും ഗര്‍ഭിണികളെയും ഹൃദയസംബന്ധമായ അസുഖമുള്ളവരെയും മദ്യപിച്ചവരെയും പാലത്തില്‍ പ്രവേശിപ്പിക്കുകയില്ല. രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് പാലത്തില്‍ കയറാന്‍ കഴിയും. 100 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.