യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: വധശ്രമക്കേസ് പിൻവലിക്കാത്തതിനെ തുടർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ പുലികേശി നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 20നാണ് അസ്ഗർ എന്ന യുവാവിനെ രണ്ട് പേർ കാറിടിച്ച് കൊലപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശികളായ അർമീൻ, നവാസ് എന്നിവരാണ് അറസ്റ്റിലായത്. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അസ്ഗറിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികൾ എസ്‌യുവി കാർ ഉപയോഗിച്ച് അസ്ഗർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ അസ്ഗറിന്റെ ശരീരത്തിലൂടെ പ്രതികൾ കാർ ഓടിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
കൊലപാതകം നടത്തിയ ഉടൻ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. നഗരത്തിൽ സെക്കൻഡ് ഹാൻഡ് കാർ ഡീലറായി ജോലി ചെയ്തിരുന്ന അസ്ഗർ പ്രതികൾക്ക് ഒരു കാർ വിറ്റിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രതികളും അസ്ഗറും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ പ്രതികളിലൊരാൾ അസ്ഗറിനെ മർദിച്ചു. തുടർന്ന് പ്രതികൾക്കെതിരെ ജെസി നഗർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് അസ്ഗർ പരാതി നൽകിയിരുന്നു.
കേസ് പിൻവലിക്കാൻ പ്രതികൾ നിർബന്ധിച്ചെങ്കിലും അസ്ഗർ ഇതിനു തയ്യാറായില്ല. തുടർന്നാണ് അസ്ഗറിനെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
