ലോകകപ്പിലെ മോശം പ്രകടനം; ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട് മത്സരിച്ചേക്കില്ല

ലോകകപ്പിലെ മോശം പ്രകടനം കാരണം ഇത്തവണ ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട് ടീം മത്സരിച്ചേക്കില്ല. ഐസിസിയുടെ ഏറ്റവും പുതിയ പരിഷ്കാര പ്രകാരമാണ് 2025ൽ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ നിന്ന് ഇംഗ്ലണ്ടിനെ പുറത്താക്കാനുള്ള സാധ്യതകൾ തെളിയുന്നത്.
പുതുക്കിയ നിയമം അനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോകകപ്പിന്‍റെ ലീഗ് ഘട്ടം പൂർത്തിയാകുമ്പോൾ ആദ്യ ഏഴു സ്ഥാനങ്ങളിലുള്ള ടീമുകൾക്കായിരിക്കും ടൂർണമെന്‍റിലേക്കു യോഗ്യത ലഭിക്കുക. ചാംപ്യൻസ് ട്രോഫിയുടെ ആതിഥേയരായതിനാൽ പാകിസ്ഥാൻ പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും യോഗ്യത ലഭിക്കും. എന്നാൽ പോയിന്‍റ് നിലയിൽ ഏറ്റവും താഴെയുള്ള ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും യോഗ്യത ലഭിക്കാതിരിക്കാൻ സാധ്യത ഏറെയാണ്.
ഇതു കൂടാതെ, ഐസിസി ഫുൾ മെംബർമാരായ വെസ്റ്റിൻഡീസ്, സിംബാബ്‌വെ, അയർലൻഡ് എന്നീ ടീമുകൾക്ക് സാധ്യത തീരെയില്ലാതാകുകയും ചെയ്യും. ചാംപ്യൻസ് ട്രോഫി ഫോർമാറ്റിന്‍റെ വിശദാംശങ്ങൾ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഓരോ രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾക്ക് ഇത് നൽകിക്കഴിഞ്ഞെന്നാണ് വിവരം.
ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസന്‍റെ ഒരു പരാമർശത്തിൽ നിന്നാണ് ചാംപ്യൻസ് ട്രോഫി യോഗ്യത സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്.
ബംഗ്ലാദേശിന് ലോകകപ്പിൽ ഇനി സെമി ഫൈനൽ സാധ്യത ഇല്ലെന്നറിയാം. എന്നാൽ, ആദ്യ ഏഴു സ്ഥാനങ്ങളിലെത്തി ചാംപ്യൻസ് ട്രോഫിക്ക് യോഗ്യത ഉറപ്പിക്കുക എന്ന ലക്ഷ്യം മുന്നിലുണ്ട് എന്നായിരുന്നു ഷക്കീബ് നേരത്തെ പറഞ്ഞിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.