തക്കാളി വില ഇടിഞ്ഞു; കർഷകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കർണാടക വിപണിയിൽ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർഷകൻ ആത്മഹത്യ ചെയ്തു. തുമകുരുവിലാണ് സംഭവം. ജില്ലയിലെ പാവഗഡ താലൂക്കിലെ യാരബഹള്ളി സ്വദേശി നാരായണപ്പയാണ് (65) ആത്മഹത്യ ചെയ്തത്. തക്കാളി വില ഇടിഞ്ഞതോടെ കടക്കെണിയിലായിരുന്നു ഇദ്ദേഹം.
പ്രദേശത്തെ വൈദ്യുതി ടവറിന്റെ മുകളിലാണ് നാരായണപ്പയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ നാരായണപ്പ സ്വകാര്യ പണമിടപാടുകാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടംവാങ്ങി ഒരേക്കർ സ്ഥലത്ത് തക്കാളി കൃഷിയിറക്കിയിരുന്നു. എന്നാൽ വിളവെടുപ്പ് സമയമായപ്പോഴേക്കും തക്കാളി വില കുത്തനെ ഇടിഞ്ഞു.
ഇതോടെ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ പറ്റാത്ത അവസ്ഥയിലായി നാരായണപ്പ. ഇതോടെയാണ് ജീവനൊടുക്കാൻ നാരായണപ്പ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യയും നാല് മക്കളുമാണുള്ളത്. കാർഷിക വിളകളുടെ വിലയിടിവിൽ സർക്കാരിന് പങ്കുണ്ടെന്നും മരണപ്പെട്ട കർഷകന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കർണാടക രാജ്യറെയ്‍ത്ത സംഘം ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.