ബെംഗളൂരുവിൽ നിന്ന് പിടികൂടിയ പുലി ചത്തു

ബെംഗളൂരു: ബൊമ്മനഹള്ളി മേഖലയിൽ നിന്നും വനപാലകർ പിടികൂടി ബെന്നാർഘട്ട പാർക്കിലെ മൃഗാശുപത്രിയിലേക്ക് മാറ്റിയ പുലി ചത്തു. പുലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ടാസ്ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥനെയും വെറ്ററിനറി ഡോക്ടറെയും ആക്രമിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്ക് നേരെ മയക്കുവെടി വെച്ചിരുന്നു.
അമിത അളവിൽ മയക്കുവെടിയേറ്റതാണ് മരണകാരണമെന്നെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു അർബൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്.എസ്. ലിംഗരാജാണ് പുലിയുടെ മരണം സ്ഥിരീകരിച്ചത്. സ്വയരക്ഷയുടെ ഭാഗമായാണ് പുലിയെ ഉദ്യോഗസ്ഥർ വെടിവെച്ചതെന്ന് ലിംഗരാജ് പറഞ്ഞു.
ചത്ത പുലിക്ക് ഏകദേശം പത്ത് വയസ് പ്രായമുണ്ട്. പുലിയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ലിംഗരാജ് അറിയിച്ചു. ബൊമ്മനഹള്ളിയിലെ കൃഷൻ റെഡ്ഡി വ്യവസായ മേഖലയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ബുധനാഴ്ച വൈകുന്നേരമാണ് പുലിയെ പിടികൂടിയത്.
Heart breaking 💔🥺😐
The Leopard 🐆 that was caught in #Bengaluru is dead. It is being speculated that a strong tranquiliser was shot into the animal, thereby rendering it absolutely debilitated
The big cat hasn’t eaten anything for the last 4 days
Tragic ending 😔 RIP 🙏 https://t.co/2u0vNWdvVw pic.twitter.com/iT5GxcK2XE
— Karnataka Weather (@Bnglrweatherman) November 1, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
