മാളിൽ വെച്ച് സ്ത്രീകളെ ശല്യം ചെയ്തയാളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ ലുലു മാളിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തയാളെ തിരിച്ചറിഞ്ഞ് സിറ്റി പോലീസ്. ബസവേശ്വര നഗറിൽ താമസിക്കുന്ന അശ്വത് നാരായണ എന്ന 60കാരനാണ് പ്രതിയെന്ന് സിറ്റി പോലീസ് പറഞ്ഞു. സ്ത്രീകളെ മോശമായി ഇയാൾ സ്പർശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെ ബെംഗളൂരു സിറ്റി പോലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബസവേശ്വര നഗറിലെ വീട്ടിൽ അശ്വത് നാരായണയെ അറസ്റ്റ് ചെയ്യാനെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അശ്വത് നാരായണ ബെംഗളൂരുവിലെ പ്രമുഖ സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്തിരുന്നു. എട്ട് മാസം മുമ്പാണ് ഇയാൾ ജോലിയിൽ നിന്നും വിരമിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറരയോടെ മാളിൽ സ്ത്രീകളെയും യുവതികളെയും സ്പർശിക്കുകയും വികൃതമായി പെരുമാറുകയും ചെയ്ത നാരായണയുടെ വീഡിയോ പുറത്ത് വന്നത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി സിറ്റി പോലീസ് പറഞ്ഞു.
Source: Instagram page Colours of Bengaluru; this was shot at Lulu Mall Bengaluru.
How a man uses a public space like a mall to sexually harass women.
A LOT of these men do it intentionally.
A LOT of these men disappear into crowds never to be found and their only job in… pic.twitter.com/PKVPCrupez
— Chinmayi Sripaada (@Chinmayi) October 31, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
