ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് കർണാടക സ്വദേശിനിക്ക് ദാരുണാന്ത്യം

മുംബൈയിൽ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കർണാടക സ്വദേശിനിയായ നിലാഭായ് കവൽദാർ (74) ആണ് മരിച്ചത്. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ ഓക്‌സിജൻ വിതരണം തടസപ്പെട്ടതാണ് മരണകാരണം.
മുംബൈ – പുനെ എക്‌സ്‌പ്രസ് വേയിൽ വെച്ചാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ ഐറോളജിയിൽ താമസിക്കുന്ന നിലാഭായിയെ ചികിത്സയുടെ ഭാഗമായി കർണാടകയിലേക്ക് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കൊണ്ട് പോകുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും തുർന്ന് വാഹനത്തിൽ പൊട്ടിത്തെറിയുണ്ടാകുകയുമായിരുന്നു.
ഇതിനിടെയാണ് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക. ആദ്യം പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ ആംബുലൻസ് പിന്നോട്ട് ഉരുകളുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽ ആംബുലൻസിനും ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചു.
സംഭവം നടക്കുമ്പോൾ ആംബുലൻസിൽ വയോധികയടക്കം ഏഴുപേരുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ എല്ലാവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഓക്‌സിജൻ കിട്ടാതെ വയോധിക മരിക്കുകയായിരുന്നു.
മറ്റൊരു ആംബുലൻസ് സ്ഥലത്തെത്തി വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് മുംബൈ ഹൈവേ സുരക്ഷാ പട്രോളിംഗ് അസിസ്റ്റന്റ് ഇൻസ്പെക്ടർ യോഗേഷ് ഭോസാലെ പറഞ്ഞു. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
