ബെംഗളൂരുവിൽ സ്പോഞ്ച് ഫാക്ടറിയിൽ വന്‍ തീപിടുത്തം; വീഡിയോ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വീണ്ടും തീപിടുത്തം. അബ്ബിഗരെയിലുള്ള ഗംഗമ്മഗുഡി പോലിസ് സ്റ്റേഷന് സമിപത്തുള്ള ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പോഞ്ച് ഫാക്ടറിക്കാണ് തീപിടിച്ചത്. ഫാക്ടറിയുടെ കോംപൗണ്ടിൽ കൂട്ടിയിട്ടിരുന്ന സ്പോഞ്ച് അവശിഷ്ടങ്ങൾക്ക് തീപിടിക്കുകയും തുടർന്ന് ഫാക്ടറിയിലേക്ക് തീ പടരുകയുമായിരുന്നു. തീപടർന്നതോടെ ഫാക്ടറി തൊഴിലാളികൾ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് അഗ്നിരക്ഷാ വാഹനങ്ങൾ സ്ഥലത്തെത്തി ഏറെ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തെ തുടര്‍ന്ന് 200 മീറ്ററോളം പ്രദേശത്ത് കനത്ത പുകയുണ്ടായി. ഗംഗമ്മഗുഡി പോലീസ് സ്ഥലത്തെത്തി സുരക്ഷയുടെ ഭാഗമായി ആളുകളെ ഒഴിപ്പിച്ചു.
അടുത്തിടെ നഗരത്തിലുണ്ടായ നാലാമത്തെ തീപിടുത്തമാണ് ഇത്. ഒക്‌ടോബർ ഏഴിന് അത്തിബെലെയിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചിരുന്നു. ഒക്‌ടോബർ 18ന് കോറമംഗലയിലെ നാലാം നിലകെട്ടിടത്തിലെ കഫേയിൽ തീപിടിത്തമുണ്ടായി. കഫേയിലെ ഒരു സിലിണ്ടർ പൊട്ടിത്തെറിക്കുകയും കെട്ടിടം മുഴുവൻ തീപിടിക്കുകയും ചെയ്തു. കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാന്‍ താഴേക്ക് ചാടിയ തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഒക്‌ടോബർ 30-ന് വീർഭദ്ര നഗറിലെ ബസ് ഗാരേജിന് സമീപം പാർക്ക് ചെയ്‌ത 19 സ്വകാര്യ ബസുകൾക്ക് തീപിടിക്കുകയും കത്തിനശിക്കുകയും ചെയ്‌തു. ഈ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.