ബൈക്ക് അഭ്യാസം നടത്തി അപകടം; യൂട്യൂബർ ടിടിഎഫ് വാസന് ജാമ്യം അനുവദിച്ചു

ബെംഗളൂരു – ചെന്നൈ ദേശീയ പാതയിൽ ബൈക്കഭ്യാസം നടത്തി അപകടമുണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റിലായ യുട്യൂബർ ടിടിഎഫ് വാസന് മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. അടുത്ത മൂന്ന് ആഴ്ചത്തേക്ക് എല്ലാദിവസവും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നത് ഉൾപ്പെടെയുള്ള നിബന്ധനകളാണ് ജാമ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
വാസന്റെ ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വാസന്റെ ഡ്രൈവിങ് ലൈസൻസ് പത്തുവർഷത്തേക്ക് കാഞ്ചീപുരം ആർ.ടി.ഒ. റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം അതിവേഗത്തിൽ ബൈക്കോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ വാസനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബെംഗളൂരു – ചെന്നൈ ദേശീയപാതയിൽ ബാലുചെട്ടിഛത്രത്തിൽ റോഡിൽ ബൈക്ക് ഓടിച്ച് അഭ്യാസപ്രകടനം കാണിക്കുന്നതിനിടെയാണ് വാസൻ അപകടത്തിൽ പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ചെന്നൈ സിറ്റി പോലീസ് വാസനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.