നാടകീയ രംഗങ്ങള്‍ക്ക് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപനം

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ചെയര്‍മാനായി എസ്‌എഫ്‌ഐ സ്ഥാനാര്‍ഥിക്ക് വിജയം. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധനാണ് ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു.
കേരള വര്‍മ്മ കോളേജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാര്‍ത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. തുടര്‍ന്ന്, എസ് എഫ് ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. അതോടെ സംഭവങ്ങള്‍ ആകെ കലങ്ങി മറിഞ്ഞു.
ആദ്യ വോട്ടെണ്ണലില്‍ കെ എസ് യുവിലെ ശ്രീക്കുട്ടന് 896 വോട്ടും എസ് എഫ് ഐയിലെ അനിരുദ്ധന് 895 വോട്ടും ലഭിച്ചു. ഇതേ തുടര്‍ന്ന് എസ് എഫ് ഐ വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യം ഉന്നയിച്ചു. റീ കൗണ്ടിങ് നടക്കുന്നതിനിടെ കോളജില്‍ വൈദ്യുതി തടസ്സം നേരിട്ടു. രണ്ട് തവണ വൈദ്യുതി തടസം നേരിട്ടപ്പോള്‍ റീ കൗണ്ടിങ് നിര്‍ത്തിവെക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.
പിന്നീട് റീകൗണ്ടിങ്ങില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയായ അനിരുദ്ധൻ 11 വോട്ട് ഭൂരിപക്ഷത്തില്‍ ചെയര്‍മാനായി ജയിക്കുകയായിരുന്നു. പിന്നാലെ പ്രഖ്യാപനവുമെത്തി. ഇതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്‌യു. കോളജില്‍ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിംഗിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായാണ് കെഎസ്‌യു ആരോപിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തു വന്നിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
