അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; വിധി നാളെ

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വിധി നാളെ. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കുറ്റകൃത്യം നടന്ന് 100 ദിവസമാകുമ്പോൾ അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്.
ബിഹാർ സ്വദേശി അസഫാക് ആലമാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. കേസിൽ ഇതുവരെ 45 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തിരുന്നു. 645 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. അന്വേഷണ സംഘത്തിലെ തലവനായ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്.
ജൂലൈ 28നായിരുന്നു കുറ്റകൃത്യം നടന്നത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ് പ്രായം വരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ താമസിക്കാനെത്തിയ അസംസ്വദേശിയായ പ്രതി ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു.
കേസിൽ ഒക്ടോബർ നാലിനാണ് വിചാരണ തുടങ്ങിയത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.