ഗാസയില്‍ മരണം 9000 കടന്നു; ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍

ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്തീനിലെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു. 9,061 പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടതില്‍ 3,760 പേര്‍ കുട്ടികളും 2326 പേര്‍ സ്ത്രീകളുമാണ്. പരുക്കേറ്റ 32,000 പേരില്‍ 6360 കുട്ടികളും 4891 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ 1020 കുട്ടികള്‍ ഉള്‍പ്പെടെ 2030 പേരെ കാണാതായിട്ടുണ്ട്. ഇന്നലെ മാത്രം 250ലേറെ പേർ മരിച്ചു. ഇതുവരെ 130 ലേറെ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.35ൽ 16 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചു.
വടക്കൻ ഗാസയിൽ ബുധനാഴ്ച രാത്രി മുതൽ ഇസ്രയേൽ സൈന്യം നടത്തിയ കര, വ്യോമ, കടൽ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് ബന്ദികളെ പുറത്തെത്തിക്കാൻ സംഘർഷത്തിന് താത്കാലികമായ ഇടവേള വേണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോട് നിർദ്ദേശിച്ചു.
അതേസമയം ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ തുടരുന്ന സൈനിക നടപടികള്‍ പ്രതിഷേധിച്ചാണ് ബഹ്റൈന്‍റെ തീരുമാനം. പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ബഹ്റൈന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി.
എബ്രഹാം കരാറിന്‍റെ ഭാഗമായി 2020ലാണ് ബഹ്റൈന്‍ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്. എന്നാൽ ബഹ്റൈനിൽ നിന്ന് അത്തരമൊരു പ്രഖ്യാപനവും ലഭിച്ചിട്ടില്ലെന്നും രാജ്യവുമായി നല്ല ബന്ധമാണെന്നുമാണ് ഇസ്രയേൽ വക്താക്കൾ പറയുന്നത്.
ഗാസയിൽ 20 ലക്ഷം ആളുകൾ കുടിവെളളമില്ലാത്ത അവസ്ഥയിലാണെന്ന് യുഎൻ അറിയിച്ചു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും യുഎൻ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
