മൈസൂരുവിൽ പുലിയുടെ ആക്രമണം; തിരച്ചിൽ ആരംഭിച്ച് വനം വകുപ്പ്

ബെംഗളൂരു: മൈസൂരുവിൽ ഗ്രാമവാസികളെ ആക്രമിച്ച പുലിക്കായി തിരച്ചിൽ ആരംഭിച്ച് വനം വകുപ്പ്. ജില്ലയിലെ നഞ്ചനഗുഡു താലൂക്കിലെ ഹെഡിയാല ഫോറസ്റ്റ് റേഞ്ചിലാണ് അടുത്തിടെ പുലി ഗ്രാമവാസികളെ ആക്രമിച്ചത്. പുലിയെ പിടികൂടാൻ മൈസൂരു ഡിവിഷനിലെയും ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സംഘം രൂപീകരിച്ചു.
തിങ്കളാഴ്ച മുതൽ പുലി ഗ്രാമത്തിലെ നാലോളം പേരെ ആക്രമിച്ചിരുന്നു. സംഭവത്തിന് ശേഷം കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് പോകാൻ ഭയപ്പെടുകയും പുലിയെ പിടിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നുവെന്ന്
ബന്ദിപ്പുർ ടൈഗർ റിസർവിന്റെ കൺസർവേറ്ററും (സിഎഫ്) ഫീൽഡ് ഡയറക്ടറുമായ ഡോ. രമേഷ് കുമാർ പറഞ്ഞു. പുലിയെ കണ്ടെത്തുന്നതിന് മൂന്ന് ആനകളെയും വിന്യസിച്ചിട്ടുണ്ട്. പുലിയെ കണ്ട പ്രദേശത്തിന് ചുറ്റും ആറ് ട്രാപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പുലിയെ പിടികൂടാൻ ഡ്രോൺ കാമറകളും ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
