വിൽപന നടത്താൻ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പിടികൂടി

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ വിൽപന നടത്താൻ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പിടികൂടി. നഗരത്തിലെ പടക്കഗോഡൗണുകളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 40 ലക്ഷം രൂപ വിലമതിക്കുന്ന പടക്കങ്ങൾ പിടികൂടിയത്.
അനുവദനീയമായ അളവിൽ കൂടുതൽ പടക്കങ്ങൾ സൂക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ബിബിഎംപി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരത്തിൽ സിറ്റി പോലീസും ബിബിഎംപിയും സംയുക്തമായി പരിശോധന നടത്തുന്നത്. നഗരത്തിൽ പെർമിറ്റില്ലാതെ പ്രവർത്തിച്ച പടക്ക ഗോഡൗണുകളിലാണ് പരിശോധന നടത്തിയത്. ന്യൂ തിപ്പസാന്ദ്രയിലെ കൊമേഴ്‌സ്യൽ കോംപ്ലക്സിൽ പ്രവർത്തിച്ച ഗോഡൗണിൽ നിന്ന് 25 ലക്ഷം രൂപയുടെ പടക്കങ്ങൾ പിടിച്ചെടുത്തു.
ജ്ഞാനഭാരതിയിലെ രണ്ടു ഗോഡൗണുകളിൽ നിന്നായി 15 ലക്ഷം രൂപയുടെ പടക്കങ്ങളും പിടിച്ചെടുത്തു. ഒക്ടോബറിൽ അത്തിബെലെയിലെ പടക്ക ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിൽ പടക്കങ്ങൾ സൂക്ഷിക്കുന്നതും വിൽക്കുന്നതും ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കിയത്. ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് സർക്കാരിന്റെ കർശന നിർദേശമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.