വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

ബസിന്റെ ഫുട്ബോര്‍ഡില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് അറസ്റ്റ്.
ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കുണ്‍ട്രത്തൂര്‍ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസ്സില്‍ അപകടകരമായ രീതിയില്‍ തൂങ്ങി നിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രഞ്ജന കാറില്‍ ബസ്സിനെ പിന്തുടര്‍ന്നു. ബസ് നിര്‍ത്തിച്ച് തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ പിടിച്ചിറക്കി.
കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥിയെ തുടര്‍ച്ചയായി മര്‍ദിക്കുന്നതും വിഡിയോയിലുണ്ട്. വിദ്യാര്‍ഥികള്‍ ഈ രീതിയില്‍ യാത്രചെയ്യുന്നത് നിങ്ങള്‍ക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. മാങ്കാട്ട് പോലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Fantastic job by @RanjanaNachiyar
Smt Ranjana Nachiyar, Descendant of Raja Baskara Sethupathy, Ramnad SamastanamShe has single handedly disciplined the school kids and avoided potential fatality! pic.twitter.com/eGTKUfHEAH
— Tinku Venkatesh | ಟಿಂಕು ವೆಂಕಟೇಶ್ (@tweets_tinku) November 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.