പ്രണയനൈരാശ്യം; ബി.കോം വിദ്യാർഥിനിയെ ആൺസുഹൃത്ത് ആക്രമിച്ചു

ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് ബെംഗളൂരുവിൽ ബി.കോം വിദ്യാർഥിനിയെ ആൺസുഹൃത്ത് ആക്രമിച്ചു. കെംഗേരി സുരാന കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ 20കാരിയാണ് ആക്രമണത്തിന് ഇരയായത്.
ക്ലാസ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും പുറത്തേക്ക് ഇറങ്ങവേയാണ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസിൽ പരാതി നൽകി.
വിദ്യാർഥിനിയുടെ മുൻ കാമുകൻ നരേഷ് ആണ് കേസിലെ പ്രതിയെന്ന് ബെംഗളൂരു സിറ്റി പോലീസ് പറഞ്ഞു. ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടുപ്പത്തിലായിരുന്നു. പിന്നീട് അഭിപ്രായവ്യത്യാസത്തെ തുടർന്ന് വേർപിരിയുകയായിരുന്നു. എന്നാൽ ഇതിനു ശേഷം നാഗേഷ് പലപ്പോഴായി പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവം നടന്നയുടൻ നാഗേഷ് ക്യാമ്പസിൽ നിന്നും രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. മൈസൂരു റോഡിലെ വണ്ടർ ലാ വാട്ടർ അമ്യൂസ്‌മെന്റ് പാർക്കിലെ ടിക്കറ്റ് കൗണ്ടറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പ്രതിയുടെ വിശദാംശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കേസെടുത്ത സിറ്റി പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.