200 യൂണിറ്റ് വൈദ്യുതി സൗജന്യം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും. നെല്ല് ക്വിന്റലിന് കര്‍ഷകരില്‍ നിന്ന് വാങ്ങുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20 വന്‍ വാഗ്ദാനങ്ങളാണ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നത്. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ ലഭ്യമാക്കും. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു. അതേസമയം കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
നെല്ല് സംഭരണത്തിന് ക്വിന്റലിന് 3200 നിരക്കില്‍ ലഭിക്കും. നിലവില്‍ രാജീവ് ഗാന്ധി ന്യായ് യോജന പ്രകാരമുള്ള സബ്‌സിഡി അടക്കമാണിത്. നഴ്‌സറി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രകടന പത്രികയിലുണ്ട്.
സി എം ആവാസ് യോജന പദ്ധതിയില്‍ 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചു നല്‍കും.
മഹതാരി ന്യായ് യോജന പദ്ധതിയും കോണ്‍ഗ്രസ് വന്നാല്‍ ആരംഭിക്കും. പാചക വാതക സിലിണ്ടറിന് 500 രൂപ സബ്‌സിഡി നല്‍കുന്നത്. എല്ലാ വരുമാന വിഭാഗങ്ങളില്‍ വരുന്ന സ്ത്രീകള്‍ക്കാണ് ഈ തുക ലഭിക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
