Follow News Bengaluru on Google news

ഗാസയിലെ യുഎൻ സ്‌കൂളിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്കേറ്റു

ഗാസ സിറ്റി: വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകുന്ന യുഎൻ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അൽ-ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സെൽമിയ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണ്‌. മരണ സംഖ്യ എണ്ണം ഇനിയും വർദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ഹമാസ് നടത്തുന്ന എൻക്ലേവിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ അബു സെൽമിയ പറഞ്ഞു

മൃതദേഹങ്ങൾ ഛിന്നഭിന്നമായി. ശരീരാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക്‌ സഞ്ചിയിലാണ്‌ ശേഖരിച്ചതെന്ന്‌ പലസ്‌തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. അൽഷിഫ ആശുപത്രിയിൽനിന്ന്‌ രോഗികളുമായി പോയ ആംബുലൻസ്‌ വ്യൂഹത്തിനുനേരെ വെള്ളിയാഴ്‌ചയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.  തെക്കൻ ഗാസയിലെ അലി ബിൻ അബി താലിബും അൽ-സബ്ര പരിസരത്തുള്ള അൽ-ഇസ്തിജാബ മസ്ജിദും ബോംബാക്രമണത്തിൽ തകർന്നു.

അതേസമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9488 ആയി. 3900 പേർ കുട്ടികളാണ്‌. 24 മണിക്കൂറിനുള്ളിൽ 231 പേർ മരിച്ചു. ഇന്ധനമില്ലാതെ ബുദ്ധിമുട്ടുന്ന ഗാസയിൽ ഊർജ ആവശ്യങ്ങൾക്ക്‌ അവസാന ആശ്രയമായ സൗരോർജ പാനലുകളും വ്യാപകമായി ഇസ്രയേൽ തകർത്തു.

വടക്കൻ ഗാസയിൽ ഇനിയും നാലുലക്ഷത്തോളം പേർ തുടരുന്നുണ്ടെന്ന്‌ അമേരിക്കൻ പ്രത്യേക ദൂതൻ ഡേവിഡ് സാറ്റർഫീൽഡ് പറഞ്ഞു. പ്രദേശത്തുനിന്ന്‌ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. പത്തുലക്ഷത്തോളം പേർ വടക്കൻ ഗാസയിൽനിന്ന്‌ ഒഴിഞ്ഞുപോയി. ബാക്കിയുള്ളവർക്ക്‌ ഒഴിഞ്ഞു പോകാൻ സലാ അൽ-ദിൻ റോഡ് മൂന്നു മണിക്കൂർ തുറന്നുകൊടുക്കുമെന്ന്‌ ഇസ്രയേൽ സൈന്യം പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ലെബനന്റെ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി എന്നിവരുമായി ചർച്ച നടത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.