ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥികളുടെ പേരിൽ വായ്പ തട്ടിപ്പ്; അഞ്ച് പ്രതികൾ പിടിയിൽ

ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥികളുടെ പേരിൽ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ 5 പ്രതികൾ പിടിയിൽ. 200ലധികം വിദ്യാർഥികളുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി ദേവാമൃതം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. തങ്കമണി പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
ബെംഗളൂരുവില്‍ ട്രസ്‌റ്റ് രൂപീകരിച്ച് പലിശ ഇല്ലാതെ പഠനത്തിനായി പണം നല്‍കാമെന്ന് രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇടുക്കിയില്‍ മാത്രം മുപ്പതോളം പേര്‍ തട്ടിപ്പിനിരയായി. 2021-ല്‍ ദേവാമൃതം എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് രൂപീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. 2022-ലാണ് പരാതിക്കാരായ രക്ഷിതാക്കളില്‍നിന്നും പ്രതികള്‍ പണം തട്ടുന്നത്. തട്ടിപ്പിനിരയായ ആറ് രക്ഷിതാക്കൾ തങ്കമണി പോലീസിൽ നൽകിയ പരാതിയിലാണ് നടപടി.
കൊല്ലം ചെങ്കുളം സ്വദേശി ലിജോ ജേക്കബ് ജോൺ ആണ് ഒന്നാം പ്രതി. നെടുങ്കണ്ടം സ്വദേശികളായ ജിതിൻ തോമസ്, മൃദുൽ ജോസഫ്, കട്ടപ്പന നത്തുകല്ല് സ്വദേശി ജസ്റ്റിൻ ജെയിംസ്, കണിശേരിയിൽ അനൂപ് കെ ടി എന്നിവരാണ് മറ്റു പ്രതികൾ.
മുന്തിയ കോളജ് കാണിച്ച് രക്ഷിതാക്കളെ വിശ്വസിപ്പിച്ച ശേഷം ചെറുകിട കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി നൽകും. തുടർന്ന് കുട്ടികളുടെ രേഖകൾ ഉപയോഗിച്ച് വായ്പയെടുക്കും. എന്നാല്‍, പണം ഇവര്‍ കോളജുകളില്‍ അടച്ചില്ല. അഡ്‌മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്‌ച മാത്രമാണ് അവിടെ പഠനം നടത്താന്‍ കഴിഞ്ഞത്. കോളജില്‍ ട്രസ്‌റ്റ് പണം അടയ്‌ക്കാതെ വന്നതോടെ വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കി. രക്ഷിതാക്കള്‍ പ്രതികളുടെ സ്‌ഥാപനത്തിലെത്തി ബഹളം വച്ചതോടെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കിയെങ്കിലും വിദ്യാര്‍ഥികളുടെ പേരില്‍ ബാങ്കുകളില്‍നിന്നെടുത്ത മൂന്നുലക്ഷം രൂപ വീതമുള്ള വായ്‌പ ഏജന്‍സി തിരിച്ചടച്ചില്ല.
കോളജിൽ ഫീസ് അടക്കാതെ വന്നതിനെ തുടർന്ന് കുട്ടികളുടെ പഠനം മുടങ്ങുകയും ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളിൽ നിന്നും നോട്ടീസും വന്നതോടെയുമാണ് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. ഓരോ വിദ്യാർഥിയിൽ നിന്നും 25,000 രൂപ വീതം പ്രോസസിംഗ് ഫീസ് ആയും പ്രതികൾ ഈടാക്കിയതായും രക്ഷിതാക്കള്‍ പറയുന്നു.
പ്രതികള്‍ക്കെതിരേ സംസ്‌ഥാനത്തുടനീളം വിവിധ സ്‌റ്റേഷനുകളില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. തങ്കമണി പോലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.എം. സന്തോഷ്, എ.എസ്.ഐ: പി.പി. വിനോദ്, എസ്.സി.പി.ഒ. ജോഷി ജോസഫ്, സി.പി.ഒ. ജിതിന്‍ ഏബ്രഹാം എന്നിവ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
