കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളപ്പിറവി – കന്നഡ രാജ്യോത്സവ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം കുന്ദലഹള്ളിയിലെ മിഡാസ് ഡെയിലി സൂപ്പർമാർക്കറ്റുമായി സഹകരിച്ച് നടത്തിയ പ്രശ്നോത്തരി മത്സരം സമാപിച്ചു. കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ-കായിക-ചരിത്ര മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മത്സരത്തിൽ ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലെ മലയാളികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. സമാജം പ്രവർത്തകസമിതി അംഗമായ രാജേഷ് കരിമ്പിൽ ആണ് ചോദ്യങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചത്. രാജേഷ് കെ ആർ-വിജയകൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനവും അനുപമ എസ്-സ്മിത മോഹൻദാസ് എന്നിവർ രണ്ടാംസ്ഥാനവും അജേഷ്-ശ്രീരാജ് എന്നിവർ മൂന്നാംസ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും മിഡാസ് ഡെയിലി ഉടമസ്ഥരായ അനൂപ്, ഷിബിന എന്നിവർ വിതരണം ചെയ്തു. സാഹസ് എന്ന സംഘടനയുമായി ചേർന്ന് വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന തുണികൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ ശേഖരണവും അന്നേദിവസം സമാജം സംഘടിപ്പിക്കുകയുണ്ടായി. പുനരുപയോഗത്തിനുതകുന്ന വസ്തുക്കളാണ് സാഹസ് പ്രധാനമായും ശേഖരിച്ചത്. കര്‍ണാടക സർക്കാരിന്റെ സഹായത്തോടെ സമാജം നടത്തുന്ന അഞ്ചാമത് കന്നഡഭാഷാപഠന ക്ലാസ്സിന്റെ ഉദ്‌ഘാടനം അദ്ധ്യാപകന്‍ കേശവമൂർത്തി നിർവ്വഹിച്ചു. സമാജം പ്രസിഡണ്ട് രജിത്ത് ചേനാരത്ത്, സെക്രട്ടറി അജിത് കോടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
