രാജ്യത്തെ 22 ബെറ്റിങ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

രാജ്യത്ത് ഏറെ വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പ് ഉൾപ്പെടെ 22 നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രസർക്കാർ. നിരോധനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഞായറാഴ്ച പുറത്തുവന്നു. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യപ്രകാരമാണ് ഈ ആപ്പുകളും വെബ്സൈറ്റുകളും നിരോധിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
അനധികൃത വാതുവയ്പ് ആപ്പ് സിൻഡിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെയും ഛത്തീസ്ഗഡിലെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകളുടെയും പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി എന്ന് ഐടി മന്ത്രാലയം അറിയിച്ചു.
ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയാണ് മഹാദേവ് ബെറ്റിങ് ആപ്പ്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മഹാദേവ് പ്രസ്തുത ആപ്പിൽ നിന്ന് 508 കോടി കൈപറ്റിയെന്ന ഇഡിയുടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് തുടക്കമായത്. മഹാദേവ് ആപ്പിനെതിരെ കേസെടുക്കാത്തതും ആരെയും അറസ്റ്റ് ചെയ്യാത്തതും സംബന്ധിച്ച് പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് വിവാദ ആപ്പ് ഉൾപ്പെടെ 22 ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.