അലഹബാദിനും ഫൈസാബാദിനും പിന്നാലെ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാൻ നിർദേശം

ഉത്തർപ്രദേശിലെ അലഹബാദിനും ഫൈസാബാദിനും പിന്നാലെ അലിഗഢിന്റെ പേരും മാറ്റുന്നു. അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റാനുള്ള നിർദേശം കൗൺസിലർമാർ ഏകകണ്ഠേന അംഗീകരിച്ചു. മേയർ പ്രശാന്ത് സിംഗാള്‍ ആണ് പേര് മാറ്റാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞു.
“ഇന്നലെ ചേര്‍ന്ന യോഗത്തിൽ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നിർദ്ദേശം അവതരിപ്പിച്ചു. എല്ലാ കൗൺസിലർമാരും ഏകകണ്ഠമായി ഇതിനെ പിന്തുണച്ചു. ഇപ്പോൾ ഈ നിർദ്ദേശം സംസ്ഥാന സര്‍ക്കാരിന് അയക്കും. സര്‍ക്കാര്‍ ഇത് മനസിലാക്കി ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റണം… ഈ ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നതാണ്,” അലിഗഡ് മേയർ പ്രശാന്ത് സിംഗാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മുമ്പ് മുഗൾ സറായിയെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നഗറെന്നും അലഹബാദിനെ പ്രയാഗ്ര് രാജെന്നും,ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നും യോഗി ആദിത്യനാഥ് സർക്കാർ പേര് മാറ്റിയിരുന്നു. ആഗ്രയുടെ പേര് ആഗ്രാവൻ എന്നും മുസഫർനഗറിനെ ലക്ഷ്മി നഗറെന്നും പേര് മാറ്റണമെന്നും നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
