ജയനഗറിൽ നിന്നും തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: ജയനഗറിൽ നിന്നും തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി. ജയനഗറിലെ ബിഡിഎ കോംപ്ലക്‌സ് ഏരിയയിൽ നിന്ന് 400-ലധികം തെരുവ് കച്ചവടക്കാരെയാണ് ബിബിഎംപി മാർഷലുകൾ ചൊവ്വാഴ്ച വൈകീട്ടോടെ ഒഴിപ്പിച്ചത്.
പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് കച്ചവടം നടത്തിയവരെയാണ് ഇന്ന് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്. വഴിയോരക്കച്ചവടക്കാർക്ക് വ്യാപാരം നടത്താൻ ലൈസൻസ് അനുവദിച്ചിരുന്നുവെങ്കിലും ഇവരാരും തന്നെ ലൈസൻസ് പുതുക്കിയിട്ടില്ല. ഇക്കാരണത്താലാണ് ഇവരെ ഒഴിപ്പിച്ചതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് മാസം മുമ്പാണ് ഒഴിപ്പിക്കൽ സംബന്ധിച്ച് ബിബിഎംപി കച്ചവടക്കാർക്ക് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് നൽകിയിട്ടും ആരും തന്നെ ലൈസൻസ് പുതുക്കുന്നതിനായി ബിബിഎംപിയെ സമീപിച്ചിരുന്നില്ല. നിലവിൽ ഒഴിപ്പിച്ച വഴിയോരക്കച്ചവടക്കാർക്ക് അവരുടെ കച്ചവടം നടത്താൻ ബദൽ സ്ഥലങ്ങളൊന്നും അനുവദിച്ചിട്ടില്ല.
വഴിയോരക്കച്ചവടക്കാർ നടപ്പാതകളുടെ ഒരു പ്രധാന ഭാഗം കയ്യടക്കിയിരിക്കുന്നതിനാൽ ആളുകൾക്ക് തെരുവിലൂടെ നടക്കാൻ ബുദ്ധിമുട്ടാണ് എന്നും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ബിബിഎംപി നടപടിയെ വ്യാപാരി അസോസിയേഷൻ ശക്തമായി എതിർത്തു. ബദൽ സ്ഥലം അനുവദിക്കാതെയുള്ള ഒഴിപ്പിക്കൽ നടപടി അന്യയമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
Jayanagar Street shopping is real fun during weekends after a meal there compared to street shopping in London, Birmingham. Evicting roadside vendors without an alternative is wrong. Jayanagar MLA is Missing in action. @CMofKarnataka @DKShivakumar pic.twitter.com/UQhD4LPPUj
— Vijayashankar (@vjshankar) November 7, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.