പോക്സോ കേസിൽ അറസ്റ്റിലായ ചിത്രദുർഗ മഠാധിപതിക്ക് വ്യവസ്ഥകളോടെ ജാമ്യം

ബെംഗളൂരു: പോക്സോ കേസിൽ അറസ്റ്റിലായ ചിത്രദുർഗ മഠാധിപതിക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലാണ് ചിത്രദുർഗ മുരുകമഠത്തിലെ ശിവമൂര്‍ത്തി മുരുക ശരണരുവിനെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
മൈസൂരുവില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ജിഒയില്‍ അഭയം തേടിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ നേരത്തെ മഠത്തില്‍ നേരിട്ട പീഡനവിവരം പുറത്ത് പറഞ്ഞത്. പിന്നീട് കുട്ടികൾ മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കി. ഹോസ്റ്റല്‍ വാര്‍ഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയാണ് മുരുക ശരണരു പീഡിപ്പിച്ചതെന്നാണ് കുട്ടികളുടെ മൊഴി. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മഠാധിപതിയുടെ അറസ്റ്റ്.
നിലവിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തന്നെ തുടരേണ്ടി വരും. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതും രണ്ട് ആൾ ജാമ്യവും ഉൾപ്പെടെ ജാമ്യത്തിന് ഏഴ് ഉപാധികളാണ് ഹൈക്കോടതി വ്യവസ്ഥ ചെയ്തിട്ടുള്ളത്. ചിത്രദുർഗ മഠം സന്ദർശിക്കുന്നതിനും വിലക്കുണ്ട്.
ജാമ്യം ലഭിക്കുമെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാകാനും കോടതി മഠാധിപതിയോട് ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.