പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച 20ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച 20ലധികം പേരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തി സെന്റ് മാർക്‌സ് റോഡിൽ ഒരു കൂട്ടം ആളുകൾ കഴിഞ്ഞ ദിവസം നിശബ്ദ പ്രതിഷേധം നടത്തിയിരുന്നു. നഗരത്തിൽ അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനാണ് 20ലധികം പേരെ കസ്റ്റഡിയിലെടുത്തതെന്ന് സിറ്റി പോലീസ് പറഞ്ഞു.
കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നഗരത്തിലെ ഫ്രീഡം പാർക്കിൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം നടത്താൻ സംഘടനകൾക്ക് അനുമതിയുള്ളു. ഇത് ലംഘിച്ചതിനാലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. പ്രതിഷേധം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ക്രമസമാധാനപാലനം തടയുന്ന ഒരു പ്രവർത്തനത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
#Bengaluru: FIR against people for holding silent march supporting Palestinians without permission#Palestine #Protest #FIR
Click 👉 https://t.co/kEXOwdOsjP
— Vartha Bharati (@VarthaBharatiEn) November 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.