നെതര്‍ലന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ടിന് വന്‍ വിജയം

ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയം. ഇന്ന് അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ നെതർലൻഡ്സിനെ 160 റൺസിന് ആണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 12.4 ഓവറുകള്‍ ശേഷിക്കേ 170 റണ്‍സെടുക്കാനേ നെതര്‍ലന്‍ഡ്‌സിനു കഴിഞ്ഞുള്ളൂ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
തേജ നിഡമനുരു (41) ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. വെസ്ലി ബരേസി (37), സിബ്രാന്‍ഡ് എംഗെല്‍ബ്രിക് (33), സ്‌കോട്ട് എഡ്വേഡ് (38) എന്നിവരും നന്നായി ബാറ്റ് ചെയ്തു. മോയിന്‍ അലിയും ആദില്‍ റഷീദും നെതര്‍ലന്‍ഡ്‌സിന്റെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്‌സ് ഒന്നും വിക്കറ്റെടുത്തു. ഇംഗ്ലണ്ട് ബാറ്റിംഗില്‍ ബെന്‍ സ്‌റ്റോക്‌സ് സെഞ്ച്വറി നേടി.
നെതര്‍ലന്‍ഡ്‌സ് ബൗളിംഗിനെ പിച്ചിച്ചീന്തിയ സ്റ്റോക്‌സ് 84 പന്തില്‍ 108ലേക്ക് പറന്നെത്തി. 74 പന്തില്‍ 87 റണ്‍സെടുത്ത ഡേവിഡ് മലനും 45 പന്തില്‍ 51 എടുത്ത ക്രിസ് വോക്‌സും വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ കാര്യമായ സംഭാവനയേകി. ജോ റൂട്ട് 28 റണ്‍സ് നേടി. മൂന്ന് വിക്കറ്റെടുത്ത ബാസ് ദേ ലീദേ ആണ് നെതര്‍ലന്‍ഡ്‌സ് ബൗളിങ് നിരയില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. എന്നാല്‍, 10 ഓവറില്‍ 7.40 ശരാശരിയില്‍ 74 റണ്‍സാണ് ദേ ലീദേ വഴങ്ങിയത്. ആര്യന്‍ ദത്തും ലോഗന്‍ വാന്‍ ബീകും രണ്ട് വീതം വിക്കറ്റെടുത്തു. പോള്‍ വാന്‍ മീക്കേറെന്‍ ഒരു വിക്കറ്റ് നേടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.