തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ

ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഡി. വി. സദാനന്ദ ഗൗഡ. നിലവിൽ ബെംഗളൂരു നോർത്ത് മണ്ഡലത്തെയാണ് ലോക്സഭയിൽ സദാനന്ദ ഗൗഡ പ്രതിനിധീകരിക്കുന്നത്.
പാർട്ടിയിൽ നിന്ന് തനിക്ക് പരമാവധി നേട്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടരേണ്ടതില്ലെന്നാണ് തന്റെ ഇപ്പോഴത്തെ തീരുമാനം.
30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപി പാർട്ടി എല്ലാം നേടിത്തന്നിട്ടുണ്ട്. 10 വർഷം എംഎൽഎയായും, 20 വർഷം എംപിയായും ഒരു വർഷം മുഖ്യമന്ത്രിയായും, 4 വർഷം സംസ്ഥാന പാർട്ടി അധ്യക്ഷനായും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ഏഴു വർഷം കാബിനറ്റ് മന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് സദാനന്ദ ഗൗഡ. 2021ൽ കേന്ദ്രമന്ത്രിമാരുടെ പുനസംഘടനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവനുസരിച്ച് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു.
ഹാസൻ ജില്ലയിൽ വിളനാശവുമായി ബന്ധപ്പെട്ട് സർവേ നടത്തിയ ശേഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ ബിജെപിയുടെ വിവിധ സംഘങ്ങൾ 31 ജില്ലകളിലും സർവേ നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് ബിജെപി നേതാക്കളുടെ തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് കേന്ദ്ര നേതാക്കൾ തീരുമാനമെടുത്തതായും ഗൗഡ വ്യക്തമാക്കി. അതേസമയം സദാനന്ദ ഗൗഡ ബെംഗളൂരു നോർത്ത് മണ്ഡലം ഉടൻ തന്നെ ഒഴിഞ്ഞേക്കും. ഇതോടെ നിലവിലെ മാണ്ഡ്യ എംപി സുമലത അംബരീഷിനെ നോർത്ത് മണ്ഡലത്തിലേക്ക് ബിജെപി നേതാക്കൾ നിർദേശിക്കുമെന്നാണ് സൂചന.
ಚುನಾವಣಾ ರಾಜಕೀಯಕ್ಕೆ ನಿವೃತ್ತಿ ಘೋಷಿಸಿದ ಡಿವಿಎಸ್ https://t.co/tI4uhwQR4b#Hassan #DVSadanandaGowda #ElectoralPolitics #KannadaNews @BJP4Karnataka
— PublicTV (@publictvnews) November 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.