ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള പണം ഉടൻ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് മന്ത്രി

ബെംഗളൂരു: ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ ഉപഭോക്താക്കൾക്ക് ഉടൻ പണം കൈമാറുമെന്ന് വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. ചില സാങ്കേതിക തകരാർ മൂലം പദ്ധതിക്ക് കീഴിൽ ഉപഭോക്താക്കൾക്ക് പണം ലഭിക്കുന്നതിൽ തടസം നേരിട്ടിരുന്നു.
തകരാറുകളെല്ലാം സാങ്കേതിക വിദഗ്ധർ പരിശോധിച്ച ശേഷം പരിഹരിച്ചതായി മന്ത്രി പറഞ്ഞു. നവംബർ 15 മുതൽ 20നുള്ളിൽ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസവും 15-20 തീയതികളിൽ പണം കൈമാറുമെന്ന് ധനവകുപ്പ് ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു.
കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന വാഗ്ദാനങ്ങളിൽ ഒന്നായ ഗൃഹ ലക്ഷ്മി പദ്ധതിയുടെ ആദ്യ ഗഡു 20 ലക്ഷത്തിലധികം സ്ത്രീകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. പണമിടപാടിലെ ആശയക്കുഴപ്പം കാരണം നിരവധി സ്ത്രീകൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ ബാങ്കുകളിലേക്ക് വരുന്നത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
അടുത്ത മാസത്തോടെ നടപടികൾ കാര്യക്ഷമമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കുടുംബനാഥന്മാരായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ ധനസഹായം ഉറപ്പുനൽകുന്നതാണ് പദ്ധതി. ഓഗസ്റ്റ് 30നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ಹಲವರ ಖಾತೆಗೆ ಜಮೆ ಆಗದ ‘ಗೃಹಲಕ್ಷ್ಮಿ’ ಹಣ; ಕಾರಣ ತಿಳಿಸಿದ ಸಚಿವೆ ಲಕ್ಷ್ಮಿ ಹೆಬ್ಬಾಳ್ಕರ್ #GruhaLakshmi #Scheme #Karnataka #LakshmiHebbalkarhttps://t.co/BkuWsc8GpI
— ವಾರ್ತಾ ಭಾರತಿ | Vartha Bharati (@varthabharati) November 7, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
